Tuesday, July 22, 2008

ഒരു തുറന്ന കത്തും കുറേ ഭൂകമ്പങ്ങളും

നമ്മുടെ ബുദ്ധിയ്ക്കും യുക്തിയ്ക്കും ചിന്തയ്ക്കും എത്തിപ്പിടിക്കാനാവാത്ത വലിപ്പമുളള ബ്ലോഗറാണ് ശ്രീ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി. മതം, ദേശീയത, രാഷ്ട്രീയപ്പാര്‍ട്ടി തുടങ്ങി മനുഷ്യ നിര്‍മ്മിത സ്ഥാപനങ്ങളോട് ബാധ്യതയൊന്നുമില്ലാത്ത അസല്‍ മനുഷ്യനാണ് അദ്ദേഹം‍. മനുഷ്യ നിര്‍മ്മിത സ്ഥാപനമാണെന്ന് തിരിച്ചറിഞ്ഞ വാറേ, കേരള ബ്ലോഗ് അക്കാദമി എന്ന മഹത്തായ പ്രസ്ഥാനത്തില്‍ നിന്നും രാജിവെയ്ക്കുക കൂടി ചെയ്തപ്പോള്‍ ആ മഹത്വം പൂര്‍ണ പ്രഭ ചൂടി.

ആരോ എന്നോ ഉണ്ടാക്കിവെച്ച ആചാരങ്ങളും സമ്പ്രദായങ്ങളും അതേപടി പാലിക്കാത്ത അദ്ദേഹത്തിന് ഒരു ബാധ്യതയുമില്ല. അഥവാ പാലിക്കണമെങ്കില്‍ അസാരം മനോധര്‍മ്മം പൂശും. ലോകമെങ്ങുമുളള സാധാരണക്കാര്‍ ബന്ധുക്കള്‍, മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവര്‍ വര്‍ഗശത്രുക്കള്‍.

മൊട്ട് വിരിഞ്ഞ്, പൂവായി മലര്‍ന്ന് കൊഴിഞ്ഞു പോകുന്നതു പോലെ സ്വാഭാവികവും ലാഘവവുമാണ് ജീവിതമെന്ന പ്രാപഞ്ചിക സത്യം ബോധ്യപ്പെട്ട ഏക ബ്ലോഗറാണ് ശ്രീ സുകുമാരന്‍. ജീവിതാവബോധം ഏതു പ്രവൃ‍ത്തിയിലും നിഴലിക്കുക സ്വാഭാവികം. അദ്ദേഹം ബ്ലോഗിലെഴുതുന്ന ലേഖനങ്ങളും അങ്ങനെയാണ്. ചിലത് വിരിഞ്ഞ് മലര്‍ന്ന് കൊഴി‍ഞ്ഞു പോകും, തികച്ചും സ്വാഭാവികം.

അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് തൊട്ടു മുമ്പ് നോട്ടുകെട്ടുകളുമായി മൂന്ന് ബിജെപി എംപിമാര്‍ പാര്‍ലമെന്റിനെ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്ന സമയം. ചാനലുകളായ ചാനലുകളില്‍ മുഴുവന്‍ ചര്‍ച്ചാ പ്രളയം. ആ വേളയില്‍ ശ്രീമാന്‍ കെ പി സുകുമാരന്‍ വക ലേഖനം ബ്ലോഗില്‍ വിരിഞ്ഞ് പോസ്റ്റായി മലര്‍ന്നു..

തലക്കെട്ട്, മന്‍മോഹന്‍ സിംഗ് രാജിവെയ്ക്കണം എന്നായിരുന്നു... മാന്യന്‍മാര്‍ക്ക് ചെന്നിരിക്കാന്‍ പോലും ഗതികെട്ടുപോയ പാര്‍ലമെന്റില്‍ മാന്യരാജരാജശ്രീ മനോമോഹന സിംഗവര്‍കള്‍ ഒരു നിമിഷം തുടരരുത് എന്ന തന്റെ ആവശ്യം കെപിഎസ് തുറന്ന കത്തിന്റെ രൂപത്തില്‍ പ്രധാനമന്ത്രിയെ തെര്യപ്പെടുത്തി...

വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയാനുളള പ്രസംഗം തയ്യാറാക്കിക്കൊണ്ടിരുന്ന മന്‍മോഹന്‍ സിംഗിന് ഈ തുറന്ന കത്ത് ഇരുട്ടടിയായി എന്നു പറയേണ്ടല്ലോ... ബാംഗ്ലൂരില്‍ നിന്ന് ചിന്ത അഗ്രഗേറ്റര്‍ വഴി പറന്നുയര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ ലാന്റു ചെയ്ത കെപി സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ കത്തു വായിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയും ഏഐസിസിയും ഒരേപോലെ അയ്യടാന്നായി... തലപ്പാവൂരി താടിക്ക് കൈയും കൊടുത്ത് സിംഗവര്‍കള്‍ ചിന്താധീനനായി കൂനിപ്പിടിച്ചിരുന്നു.

ജനാധിപത്യം നിലനിര്‍ത്താന്‍ ചെയ്ത തങ്ങള്‍ ചെയ്ത ത്യാഗത്തെ ചൈനാചാരന്മാരായ ഇടതന്മാരും വര്‍ഗീയ വിഷപ്പാമ്പുകളായ ബിജെപിക്കാരും പരിഹസിക്കുന്നതും ഭള്ളുവിളിക്കുന്നതും മനസിലാക്കാം. അതുപോലെയാണോ രാഷ്ട്രീയ വിശാരദനായ കെപിഎസിന്റെ തുറന്നകത്ത്. ചില്ലറയാണോ അതുണ്ടാക്കുന്ന പ്രത്യാഘാതം?

പോരെങ്കിലോ, "ആശയങ്ങളുടെയും, കാഴ്ചപ്പാടുകളുടെയും, നിലപാടുകളുടെയും അപ്പുറത്ത് മാനവികമായ ഒരു തലത്തില്‍ പരസ്പര സ്നേഹം" പുലര്‍ത്തുന്നവരാണ് കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയും മന്‍മോഹന്‍ സിംഗും.

മന്‍മോഹന്‍ സിംഗ് രാജിവെയ്ക്കണമെന്നുളള കെ പി സുകുമാരന്റെ അഭ്യര്‍ത്ഥന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസിയുടെ ദൂതന്മാര്‍ കിട്ടിയ വിമാനത്തില്‍ ബാംഗ്ലൂര്‍ക്ക് പറന്നു. "ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും നിലപാടുകളുടെയും അപ്പുറത്ത് മാനവികമായ ഒരു തലത്തില്‍ സ്നേഹം നിലനില്‍ക്കുമ്പോള്‍" പ്രധാനമന്ത്രിയോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെടുന്നത് കൊടും ക്രൂരതയാണെന്ന് വയലാര്‍ രവിയും എ കെ ആന്റണിയും അഹമ്മദ് പട്ടേലുമടങ്ങുന്ന ദൂതപ്പട കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയോട് കണ്ണീരോടെ ചൂണ്ടിക്കാട്ടി.

ചര്‍ച്ച മുന്നേറവെ, മതം, ദേശീയത, രാഷ്ട്രീയപ്പാര്‍ട്ടികള്‍, കേരള ബ്ലോഗ് അക്കാദമി എന്നിവ പോലെ മനുഷ്യ നിര്‍മ്മിത സ്ഥാപനം തന്നെയാണ് പാര്‍ലമെന്റും എന്ന സത്യം കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയ്ക്കു മനസിലായി. എന്നോ ആരോ ഉണ്ടാക്കി വെച്ച ആചാരങ്ങള്‍ തന്നെയാണ് പാര്‍ലമെന്റിലുമുളളത്. അതു പാലിക്കാനുളള ബാധ്യത തനിക്കില്ലെന്ന പ്രപഞ്ചപ്പൊരുള്‍ ഒരു വെള്ളിടിപോലെ കെപി സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ബോധമണ്ഡലത്തില്‍ മിന്നിപ്പൊലി‍ഞ്ഞു. തനിക്കില്ലാത്ത ബാധ്യതയെന്തിന് മനോമോഹനന്?

എന്തിനേറെ പറയുന്നു........ രാജി വെയ്ക്കണമെന്ന ആവശ്യം കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി പിന്‍വലിച്ചു. പോസ്റ്റ് ഡിലീറ്റ് ചെയ്തു. പകരം വേറൊരു ലേഖനം ഉയര്‍ന്നു.

തലക്കെട്ട് ഇന്ത്യ രക്ഷപെട്ടു, മന്‍മോഹന്‍ജീ, അഭിവാദ്യങ്ങള്‍.
ദൗത്യം വിജയിച്ചതോടെ വയലാര്‍ രവിയും എ കെ ആന്റണിയും കെട്ടിപ്പിടിച്ചു കരഞ്ഞു. അഹമ്മദ് പട്ടേല്‍ നോക്കി നിന്നു കണ്ണീര്‍ വാര്‍ത്തു. മിന്നല്‍ വേഗതയില്‍ ദില്ലിക്ക് സന്ദേശം പോയി. പ്രധാനമന്ത്രി ഉഷാറായി. ആഘോഷങ്ങള്‍ക്ക് വെടി മുഴങ്ങി... കാര്‍മേഘം നീങ്ങിയ വിവരം വൈറ്റ് ഹൗസിലും അറിഞ്ഞു. ആണവക്കരുത്തുളള ഒരാലിംഗനം ബുഷ് ഇമെയില്‍ വഴി മന്‍മോഹന് അയച്ചു.. ഇമെയിലിന്റെ സിസി കോളത്തില്‍ വേറൊരു വിലാസമുണ്ടായിരുന്നു

ദാ ഇങ്ങനെ...
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, ബാംഗ്ലൂര്‍

ശുഭം..

4 comments:

Radheyan said...

ഗംഭീരാദി ഗംഭീരം

ഞെരിപ്പന്‍ സാധനം

ഇതാണ് മോനെ തുണീപറിച്ചടി

Joker said...

K.P.Sukumaran said...
.. സ്വരാജ് വെഞ്ഞാറമൂടിന്റെ വാക്ക് കടം വാങ്ങി പറയട്ടേ .. നല്ല പൊളപ്പന്‍ ലേഖനം !

July 23, 2008 11:47 AM

എന്റെ രാഷ്ട്രീയവും ശാസ്ത്രീയവും ജനാധിപത്യവും ആയ മഹാ ഗുരു കെ.പി.എസ്സിന്റെ അഭിപ്രായമാണ് എനിക്കും.

ഇനിയും കുറേ എഴുതണമെന്നുണ്ട് പക്ഷെ അത് ബ്ലോഗ് അലക്ഷ്യമാകും.അത് കൊണ്ട് പ്പോസ്റ്റിടാം.

ramachandran said...

പ്രിയപ്പെട്ട ആടു തോമാച്ചാ,

അനഭിമതരുടെ ഗണത്തിലേക്ക് താങ്കള്‍ക്കും സ്വാഗതം. ശ്രീ രാധേയന്റെ പോസ്റ്റിലെ ലിങ്കാണെന്നെ ഇങ്ങോട്ടെത്തിച്ചത്.

ഞാനൊരു അനഭിമതനാണ്. അദ്ദേഹം ഇട്ട ഒരു പോസ്റ്റില്‍ http://kpsukumaran.blogspot.com/2008/07/blog-post_07.html

ഞാന്‍ ഒരു കമന്റിട്ടപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു,

"മിസ്റ്റര്‍ രാമചന്ദ്രനെ ഒരിക്കല്‍ ഞാന്‍ എന്റെ ബ്ലോഗില്‍ എനിക്ക് അനഭിമതനായ സന്ദര്‍ശകനായി പ്രഖ്യാപിച്ചതാണ് " ഈ

വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു. എന്നെ ഇങ്ങനെ അനഭിമതനായി പ്രഖ്യാപിക്കാന്‍ കമന്റ് ബോക്സ് തുറന്നു

വച്ചിരിക്കുന്ന ഒരാള്‍ക്ക് അവകാശമുണ്ടോ എന്നത് അവിടെ ഇരിക്കട്ടെ...എന്റെ ശ്രദ്ധയിലൊരിക്കലും അങ്ങനെ

അനഭിമതനായി പ്രഖ്യാപിച്ചത് വന്നിട്ടുമില്ല. എവിടെയാണ് അങ്ങനെ ചെയ്തതെന്ന് ചോദിക്കാന്‍ ചെന്നപ്പോള്‍ കമന്റുകള്‍

മോഡറേറ്റു ചെയ്തു ഈ "ജനാധിപത്യ വാദി."

ഇനി ആ പോസ്റ്റിലെ ഒരു കമന്റില്‍ ശ്രീ നകുലന്റെ ഒരു കമന്റ്റു നോക്കൂ..

"ജീവിതത്തിൽ ഒരിക്കലെങ്കിലും ചെങ്കൊടി കൈകൊണ്ടുതൊട്ടിട്ടുള്ളവർ പിന്നീട്‌ എന്തെങ്കിലും കാരണവശാൽ ഇടതുവിമ

ർശകരായി മാറിയാൽ - വാക്കുകൾക്ക്‌ വല്ലാത്ത മൂർച്ചയായിരിക്കും,,,"

സ്വാഭാവികമായും പ്രകോപനപരമായ ഭാഷ ഉപയോഗിക്കുന്ന ആള്‍ അതേ നാണയത്തില്‍ തിരിച്ച് കിട്ടുമെന്ന്

പ്രതീക്ഷിക്കണ്ടേ? തിരിച്ചുള്ള വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ കേള്‍ക്കാനുള്ള പക്വത ഇത്രയും പ്രായമായിട്ടും അദ്ദേഹം

ആര്‍ജ്ജിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് മുകളില്‍ കമന്റിട്ട ശ്രീ ജോക്കറിന്റെ താഴെക്കാണുന്ന കമന്റ് അദ്ദേഹം ഡിലീറ്റ്

ചെയ്ത് കളഞ്ഞത്.

"ഇങ്ങേര് മുമ്പ് ഇടതുപക്ഷ അനുഭാവിയായിരുന്നു , പിന്നെ മാറി ശാസ്ത്രത്തിന്റെ കുളിയാണ്ടര് ആയി പിന്നെ പോയി പോയി

ഇപ്പോള് ഇതാ കൂതറ കോണ്ഗ്രസ്സും എന്താണിതെന്ന് മനസ്സിലാവുന്നില്ല.വെറുതെ ഇടത് പക്ഷത്തെ വിമര്ശിക്കാനാണെങ്കില്

അത് ആകുന്നതില് തെറ്റില്ല പക്ഷെ പറയുന്ന കാര്യത്തില് അല്പം പോലും യുക്തി വേണ്ടേ.

ശ്രീ.സുകുമാരാ, കമ്യൂണിസ്റ്റ് കൂതറ ടീമുകള് കളിക്കുന്നത് രാഷ്ട്രീയമാണെങ്കില് കോണ്ഗ്രസ്സും കളിക്കുന്നത് അത്

തന്നെയല്ലേ.ആഗോള ഗ്രാമം എന്ന് പറഞ്ഞ് പറഞ് അവസാനം സ്വന്തം നാട്ടില് കിട്ടുന്ന സാധനം തന്നെ ഇറക്കുമതി ചെയ്ത്

ആ നാട്റ്റിലെ തന്നെ തന്നെ ക്യഷിയും വ്യവസായവും പൊളിച്ചത് ഈ നയമല്ലേ.നിയന്ത്രിത ഇറക്കുമതിയും കയറ്റുമതിയും

എല്ലാം ഒരു രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളാണ്.അതിലൂടെ മാത്രമെ ഒരു രാജ്യത്തിന് പിടിച്ചു നില്ക്കാനാകൂ.ഇതൊന്നും

അറിയാത്തതാവില്ല ഇയാള് ഇങ്ങനെ അമേരിക്കയെയും മറ്റവരെയും ഇങ്ങനെ വെള്ള പൂശി നടക്കുന്നത്.ഒറ്റ ഉദ്ദേശമേ ഉള്ളൂ

ബുദ്ധി ജീവി ചമയുക എന്നത് മാത്രം. (ഇടക്ക് ബ്ലോഗിംഗ് നിര്ത്തിയിരുന്നു , ഇപ്പോള് പിന്നെയും പുറപ്പെട്ടു).മനുഷ്യര്ക്ക്

പ്രായമാകുമ്പോള് പക്വത വരും എന്ന് കേള്ക്കാറുണ്ട്.ഇത് ഇപ്പോള് നേരെ തിരിച്ചാണ്.ഇന്ത്യയിലെ തന്നെ ഭൂരിപക്ഷം വരുന്ന

വിവരമുള്ളവരും ശാസ്ത്രഞ്ഞന്മാരും അടക്കം ഈ കരാറിനെ കാണുന്നത് ആശങ്കയോടെയാണ് എന്നാല് ഈ 'ശാസ്ത്രഞ്ഞന്'

അത് എല്ലാം വെറും രാഷ്ട്രീയം ആണ്.

ഇയാളുടെ വാക്കുകള് കേട്ടാല് തോന്നും ഇടതു പക്ഷം ഇക്കഴിഞ്ഞ ദിവസം ഒരു കാരണവും ഇല്ലെങ്കില് കൂടി പിന്തുണ പിന്

വലിക്കാന് ഒരു ങ്ങി ഇരിക്കുകയായിരുന്നു എന്ന്.യാതൊരു വിധ മുന്നണി മര്യാദകളും പാലിക്കാതെ ധിക്കാരപരമായി

കരാറുമായി മുന്നോട്ടു പോയ മന്മോഹന്റെ ധിക്കരം കൊണ്ടാണ് ഇടത് പിന്തുണ പിന് വലിച്ചത് എന്ന് ഏതൊരു കുട്ടിക്കും

മനസ്സിലാവും.പക്ഷെ അത് ഈ ശാസ്ത്രഞന് മാത്രം മനസ്സിലാവില്ല.

ശ്രീ.സുകുമാരാ ആണവക്കരാര് എന്ന ഒരു പ്രശ്നം ഇല്ലായിരുന്നെങ്കില് ഈ സര്ക്കാര് 5 വര്ഷം

പൂര്ത്തിയാക്കുകയില്ലായിരുന്നോ ? ഇന്ത്യ ഇറാന് പൈപ്പ് ലൈന് പദ്ധതിക്ക് എന്തേ ശാസ്ത്രഞ്ഞാ താങ്കളുടേ സൂപ്പര് സ്റ്റാറായ

മന്മോഹന് തെല്ലും താല്പര്യമില്ലാത്തത്.ഇതിനിടയിലുള്ള ഈ കളിയാണ് ഈ കലാശക്കളിയില് കൊണ്ടെത്തിച്ചത്."

ഇതില്‍ അനഭിമതമായി ഒന്നുമില്ലെന്നെന്റെ അഭിമതം.

ആടു തോമാ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. നമ്മുടെ ബുദ്ധിയ്ക്കും യുക്തിയ്ക്കും ചിന്തയ്ക്കും എത്തിപ്പിടിക്കാനാവാത്ത

വലിപ്പമുളള ബ്ലോഗറാണ് ശ്രീ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി. മതം, ദേശീയത, രാഷ്ട്രീയപ്പാര്‍ട്ടി തുടങ്ങി മനുഷ്യ നിര്‍മ്മിത

സ്ഥാപനങ്ങളോട് ബാധ്യതയൊന്നുമില്ലാത്ത അസല്‍ മനുഷ്യനാണ് അദ്ദേഹം‍.

എനിക്ക് തോന്നുന്നു അദ്ദേഹം ഒരു വ്യക്തിയല്ല , ഒരു മഹാപ്രസ്ഥാനമാണെന്ന്. അദ്ദേഹം അദ്ദേഹത്തിനിഷ്ടമുള്ളപ്പോള്‍

വാളെടുക്കും ..ഇഷ്ടമുള്ളപ്പോള്‍ ഉറയിലിടും..ചോദിക്കാന്‍ താനാരുവാ? തിരുവായ്ക്കെതിര്‍ വായ് ഇല്ല എന്നറിയാന്‍ മേലേ..

ജോക്കറേ ..താ‍ങ്കള്‍ ബ്ലോഗ് അലക്ഷ്യമൊന്നു ചെയ്യാതെ പോസ്റ്റിടൂ..എനിക്ക് ബ്ലോഗുമില്ല ഭരണിയുമില്ല..അതിനാല്‍ ഞാനിതാ

ഒരു മുദ്രാവാക്യ തൊഴിലാളിയായി മാറാന്‍ തീരുമാനിച്ചു കഴിഞ്ഞു.

സീനിയര്‍ ബ്ലോഗര്‍ അഞ്ചരക്കണ്ടി അവര്‍കള്‍ നീണാള്‍ വാഴട്ടെ
അദ്ദേഹത്തിന്റെ മൊഴിമുത്തുകള്‍ അലിഖിത നിയമമായ് മാറട്ടെ
ശ്രീ കെ പി എസ് വാഴ്‌ക, അദ്ദേഹം പ്രകീര്‍ത്തിക്കുന്ന എല്ലാ നേതാക്കളും വാഴ്‌ക

Rajesh Krishnakumar said...

തോമാച്ചാ.

നിങ്ങൾക്ക് ശനിദശ ആണോ ഇപ്പോൾ
പുണ്യ പുരാതന പുരുഷനും സം‌പൂജ്യനും ആയ, സർവ്വോപരി യുക്തി ചിന്തയിലും കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രമീമാംസയിലും നിരവധി അമൂല്യ ലേഖനങ്ങൾ രചിക്കുകയും,ഓക്സ്ഫോർഡിലും കേം‌ബ്രിഡ്ജിലും എന്തിനേറെ ബ്ലോഗ് അക്കാഡമിയിൽ പോലും പാഠ്യ വിഷയങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഒരു മഹാ വ്യക്തിത്ത്വത്തെ ഇങ്ങനെ തുറന്നു കാണിക്കാമൊ?
ബാലചന്ദ്രൻ ചുള്ളിക്കാടിനെ വരെ മൂക്ക് കൊണ്ട് ക്ഷ ഇഞ വരപ്പിച്ച വന്ദ്യ വയോവൃദ്ധനായ ഇദ്ദേഹത്തെ നിങ്ങൾക്ക് അല്പവും ഭയമില്ലെന്നോ? വാർദ്ധക്യ സഹജങ്ങളായ മതിഭ്രമങ്ങൾക്ക് നിങ്ങൾ എന്തു കൊണ്ട് ഇത്രയും പരസ്യം കൊടുക്കുന്നു. ഇദ്ദേഹം പണ്ട് കൊടുത്ത ഉപദേശങ്ങളാണ് ഇ എം എസ്സിനും ഏ കെ ജിക്കും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കാൻ സഹായകമായത് എന്ന നഗ്ന സത്യം നിങ്ങൾ മറക്കുന്നത് ശരിയാണോ?. ഇദ്ദേഹത്തോട്,യുക്തിവാദത്തിൽ മത്സരിച്ച് ജയിക്കാനാവതെ എ.ടി കോവൂരും പവനനും ഒക്കെ മുട്ടു മടക്കി കീഴടങ്ങിയതും താങ്കൾ മറക്കുന്നു.

മര്യാദയ്ക്ക് അദ്ദേഹത്തിന്റെ ശിഷ്യത്ത്വം സ്വീകരിച്ച് പടം വരപ്പ്കാരനെ പോലെ കൃതാർത്ഥനാകു. അല്ലെങ്കിൽ മഹാ വിപത്തിനെ നേരിടാൻ തയ്യാറാകു